
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. ഇതിനൊപ്പം തന്നെ ടി.എച്ച്എല്‍.സി, എ.എച്ച്എസ്എല്‍.സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്.

പരീക്ഷയ്ക്ക് കേരളത്തില്‍ 2923 കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമേ ലക്ഷദ്വീപിലും ഗൾഫിലും ഒന്‍പത് കേന്ദ്രങ്ങളിലിലായി 4,35,142 കുട്ടികള്‍ പരീക്ഷയെഴുതുന്നതുന്നുണ്ട്. വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ സര്‍ക്കാര്‍ പരീക്ഷയ്ക്ക് സ്കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അതേസമയം, അണ്‍ എയ്ഡഡ് കൂളുകളില്‍ നിന്ന് 30,984 കുട്ടികളും ഇത്തവണ പരീക്ഷയ്‌ക്കെത്തും.
