കാസര്‍കോട്: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരാന്‍ സാധ്യതയേറെയെന്ന് ആരോഗ്യവകുപ്പ്. കാസര്‍കോട് ജില്ലയില്‍ അസുഖം പടരുന്നതായി റിപോര്‍ട്ട്. കാഞ്ഞങ്ങാട് പടന്നക്കാട് കാര്‍ഷിക കോളജിലെ രണ്ടുവിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ഒരാള്‍ വയനാട് സ്വദേശിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിയുമാണ്. നൂറോളം വിദ്യാര്‍ഥികള്‍ പനി ബാധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജൂണ്‍, ജൂലായ് മാസങ്ങളില്‍ കണ്ടുവരുന്ന രോഗം പതിവില്‍നിന്ന് വ്യത്യസ്തമായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഈ വര്‍ഷം സംസ്ഥാനത്ത് 304 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗം ബാധിച്ചു. 14 പേര്‍ പനി ബാധിച്ച് മരിച്ചു. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി. സെപ്റ്റംബര്‍ മാസത്തില്‍ 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെയാണ് രോഗം പടരുന്നത്. പനി ബാധിച്ചയുടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിപ്പ്. രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്കുന്ന പനികഫം,തൊണ്ടവേദന,മൂക്കടപ്പ്, ശരീരവേദന,തലവേദന, ചുമ,വയറിളക്കം, ഛര്‍ദി, മസില്‍വേദന, സന്ധിവേദന എന്നിവയൊക്കെയാണ് രോഗ ലക്ഷണം.
സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; കാഞ്ഞങ്ങാട്ട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു