സംസ്ഥാനത്തെ ശക്തമായ മഴയുടെ കാരണം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി; 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും; ചുഴലിക്കാറ്റായി മാറാനും സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ ശക്തമായ മഴയുടെ കാരണം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി; 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും; ചുഴലിക്കാറ്റായി മാറാനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയ്ക്കുകാരണം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സര്‍ക്കുലേഷന്‍) എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടര്‍ന്നേക്കും.

അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ശക്തമായി വടക്കുപടിഞ്ഞാറു ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കി. അതേസമയം ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരത്തില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവരികയാണെന്നും മുന്നറിയിപ്പുണ്ട്. ഇവിടെ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തല്‍.

0Shares