സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു; ഇന്നു മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം

  • Post category:news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു; ഇന്നു മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം

കാസര്‍കോട്: സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഈമാസം 31 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതായി പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
പാലക്കാട് മുതല്‍ പോത്തന്നൂര്‍ ജംങ്ഷന്‍ വരെ ബി ലൈനില്‍ പണികള്‍ നടക്കുന്നതിനാല്‍ ദിവസവും എട്ടുമുതല്‍ 11 മണിക്കൂര്‍വരെ നിയന്ത്രണമുണ്ട്. നാഗര്‍കോവില്‍ ബാംഗളൂര്‍ എറനാട് എക്‌സ്പ്രസ് വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ ഇവിടെ നിര്‍ത്തിയിടും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂറും എറണാകുളം ബാംഗളൂര്‍ എക്‌സ്പ്രസ് അരമണിക്കൂറും നിര്‍ത്തിയിടും. തിരുവനന്തപുരം മുംബൈ സിഎസ്ടി എക്‌സ്പ്രസ് 23ന് അരമണിക്കൂര്‍ നിര്‍ത്തിയിടും. വ്യഴാഴ്ച മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ പാലക്കാട് എറണാകുളം മെമു പാലക്കാട്-ലക്കിടി റൂട്ടില്‍ സര്‍വീസ് നടത്തില്ല. ഈ ദിവസങ്ങളില്‍ ശബരി എക്‌സ്പ്രസ് അരമണിക്കൂര്‍ നിര്‍ത്തിയിടും. കോര്‍ബ-തിരുവനന്തപുരം പ്രതിവാര ട്രെയിന്‍ ഈമാസം 22, 25, 29 തീയതികളില്‍ 50 മിനിറ്റ് നിര്‍ത്തിയിടും. ഈ മാസം 25 മുതല്‍ ജനുവരി ഒന്നു വരെയുള്ള ദിവസങ്ങളില്‍ പൂണെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ നിര്‍ത്തിയിടും. മാംഗ്ലൂര്‍ എറനാട് എക്‌സ്പ്രസ് 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിടും. തിരുപ്പൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് ഈ മാസം 24ന് 40 മിനിറ്റ് വൈകി രാവിലെ 6.55നായിരിക്കും തിരുവനന്തപുരത്തു നിന്നു പുറപ്പെടുക. 22ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടേണ്ട പാറ്റ്ന എറണാകുളം എക്‌സ്പ്രസ് 1.40 മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. ലക്കിടിയില്‍ പണികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 23 വരെ കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഈമാസം 23വരെ ആലപ്പുഴ ധനവാദ് എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ. കോഴിക്കോട് ഷൊര്‍ണൂര്‍ പാതയില്‍ വര്‍ക്കു നടക്കുന്നതിനാല്‍ ഈമാസം 26 മുതല്‍ 31 വരെ കോയമ്പത്തൂര്‍ മംഗളൂരു പാസഞ്ചര്‍ 60 മിനുട്ടും നാഗകോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരുമണിക്കൂറും തിരുവനന്തപുരം കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസ് 20 മിനുട്ടും യശ്വന്ത്പൂര്‍ മംഗളൂരു വീക്കിലി എക്‌സ്പ്രസ് 20 മിനുട്ടും വൈകും. പരപ്പനങ്ങാടിയില്‍ പണി നടക്കുന്നതിനാല്‍ രാത്രി 11.30നും പുലര്‍ച്ചേ 4.30നും ട്രെയിന്‍ നിയന്ത്രണമുണ്ട്. അതിനാല്‍ മംഗളൂരുവില്‍ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ഈമാസം 23 മുതല്‍ 31 വരെ രണ്ടുമണിക്കൂര്‍ വൈകി പുറപ്പെടും. ഇന്നു കണ്ണൂര്‍ കോഴിക്കോട് പാസഞ്ചര്‍ റദ്ദാക്കി. മംഗളൂരു കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു കോയമ്പത്തൂര്‍ പസഞ്ചര്‍ കണ്ണൂര്‍വരെ മാത്രം.

0Shares