കാസർകോട്: സംസ്ഥാനത്തെ മികച്ച അക്ഷയകേന്ദ്രത്തിനുള്ള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് തുടര്‍ച്ചായി രണ്ടാം തവണയും കരസ്ഥമാക്കിയ കുറ്റിക്കോല്‍ പടുപ്പ് അക്ഷയ സംരംഭകനായ കെ ജി സുജിത്ത് കുമാറിനെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു അനുമോദിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ പി ശ്രീരാജ് നായര്‍, അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബി സന്തോഷ്‌കുമാര്‍, ലൈഫോളജി ഡയറക്ടര്‍ ജെ രാഹുല്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി എസ് ടി വിഭാഗത്തില്‍പ്പെട്ട അക്ഷയ സംരംഭകനുള്ള ഐ ടി മിഷന്‍ നല്‍കുന്ന ആധാര്‍ എന്റോള്‍മെന്റ് കിറ്റും ജില്ലാ കളക്ടര്‍ മാന്യ അക്ഷയ സംരംഭകനായ കെ പ്രമോദ്കുമാറിന് കൈമാറി. തുടര്‍ന്ന് അക്ഷയ സംരംഭകര്‍ക്കായി ലൈഫോളിജി ട്രെയിനിങ് നല്‍കി.
സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ-ഗവേണന്‍സ് അവാര്‍ഡ് രണ്ടാംതവണയും കാസര്‍കോടിന്