തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകളും കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലറുകളും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടച്ച് പൂട്ടി സീല്‍ ചെയ്യാന്‍ ആരംഭിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പാതയോരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും ബാറുകളടക്കം പൂട്ടി സീല്‍ ചെയ്യുന്നത്.

207 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ അധികൃതര്‍ ശനിയാഴ്ച്ച തന്നെ നോട്ടീസ് നല്‍കിയിരുന്നു. മദ്യശാലകള്‍ പൂട്ടുന്നതിനെതിരെ വന്‍ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്.