തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ചത്. 77.63 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴു രൂപ മാത്രമായി ചുരുങ്ങി. എണ്ണകമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്.
കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 69.23 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. 74.86 കൊച്ചിയിലെ വില. മാര്‍ച്ച് മാസത്തിലുടനീളം ദിനംപ്രതി 20 പൈസ, 25 പൈസ വച്ച് ഇന്ധനവില വര്‍ധിച്ചെന്ന് പമ്പുടമകള്‍ പറയുന്നു. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.8.
സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴു രൂപ മാത്രമായി ചുരുങ്ങി