Categories
ദേശീയപാതയിൽ അപകട ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ഡ്രോൺ പരിശോധന; ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു; മറ്റു വിവരങ്ങൾ അറിയാം..
Trending News





കാസറഗോഡ്: ദേശീയപാത 66 നിർമ്മാണത്തിൻ്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് അപകട ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ഡ്രോൺ പരിശോധന നടത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവ്വേ നടത്താനും തീരുമാനിച്ചു. ഡ്രോൺ പരിശോധനയിലൂടെ മലമുകളിൽ വിള്ളലുകൾ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയും ആണ് ലക്ഷ്യം. ദേശീയപാതയിൽ അപകട സാധ്യത മേഖലകളിൽ ഡ്രോൺ പരിശോധന നടത്തും. അഡീഷണൽ റെയിൻ ഗേജ് വാങ്ങുന്നതിനുള്ള അനുമതി നൽകി റെയിൻ ഗേജ് സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ഉൾപ്പെടെ നിർമ്മാണം ആവശ്യമാണെങ്കിൽ ജില്ലാ നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഉപകരണങ്ങൾ ഉപയോഗിച്ച് സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ മഴ അളവ് വിവരശേഖരണം നടത്തുന്നുണ്ടെങ്കിൽ വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻററിലാണ് വിവരങ്ങൾ നൽകേണ്ടത്. ഫോൺ +919446601700
Also Read
ദേശീയപാത നിർമ്മാണ മേഖലയിൽ ജി.ഐ.എസ് സ്റ്റഡി നടത്തുന്നതിന് ജിയോളജി ബിരുദാനന്തര ബിരുദമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജിയോളജി വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടറുടെ ഇൻറേൺ ആയി പ്രവർത്തിക്കാം. പ്രതിഫലം നൽകുന്നതല്ല. ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം.പി അഖിൽ ഡെപ്യൂട്ടി കലക്ടർ എൻഡോസൾഫാൻ സെൽ ലിപു എസ് ലോറൻസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബി സന്തോഷ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ബി രാജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ലബീബ് തുടങ്ങിയവർ സംസാരിച്ചു.

Sorry, there was a YouTube error.