
സംസ്ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം. തൃശൂര്‍ പോലീസ് മേധാവിയായ യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന പ്രതീഷ് കുമാറിനെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു.

തിരുവനന്തപുരം ഡി.സി.പിയായ ആദിത്യ തൃശൂര്‍ എസ്പിയായും,നാരയണന്‍ ജി. കൊല്ലം എസ്പിയായും മധു.പി.കെ ഇടുക്കി എസ്പിയായും നിയമിക്കപ്പെട്ടു. കണ്ണൂര്‍ജില്ലാ പോലീസ് മേധാവിയായിരുന്ന പ്രതീഷ്‌കുമാറിനെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജാണ് ഇനി വനിതാ സെല്‍ എസ്പി. വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന കറുപ്പുസ്വാമി ആര്‍ തിരുവനന്തപുരം ഡി.സി.പിയാകും. ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഡി. ഐ.ജിയായി അനുപ് കുരുവിളയെ നിയമിച്ചു. പോലീസ് അക്കാദമിയുടെ പുതിയ ഡി. ഐ. ജി നീരജ് കുമാര്‍ ഗുപ്തയാണ്.
