സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രി പിന്നിടാന്‍ സാധ്യത; ജാഗ്രതാ നിർ‌ദേശം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രി പിന്നിടാന്‍ സാധ്യത; ജാഗ്രതാ നിർ‌ദേശം തുടരുന്നു

സംസ്ഥാനത്തെ താപ സൂചിയിൽ ക്രമാതീതമായ വർധനയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത്പ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിൽ താപ സൂചിക 54 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. തിരു​വനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രത​നിർദേശം പു​റപ്പെടുവിച്ചത്.


മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 88 പേർക്ക് സൂര്യാതപമേറ്റതായാണ് റിപ്പോർട്ട്. ​ഇതിൽ 48 പേർക്ക് പൊള്ളലും 40 പേർക്ക് ചൂടേറ്റ് പാടുകളും രൂപപ്പെട്ടതായി മാധ്യമം റിപ്പോര്‍ട്ട് പറയുന്നു.

ഒരു മനുഷ്യ​ശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപ​സൂചിക എന്നറിയപ്പെടുന്നത്. തണല്‍ ഉള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപ​നിലയും വായുവിലെ ഈർപ്പത്തിന്‍റെ സാന്നിധ്യവും ​കണക്കാക്കിയാണ് താപസൂചിക നിർണയിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ കാലാവസ്ഥാ വിശകലനത്തിലും ഇന്ന് ആലപ്പുഴ, പാലക്കാട്‌ എന്നീ ജില്ലകളിൽ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് ചുണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്.

0Shares