സംസ്ഥാനത്തെ എയ്ഡഡ് അധ്യാപക നിയമന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ല: നിലപാടിലുറച്ച് ധനമന്ത്രി

  • Post category:education / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ എയ്ഡഡ്  അധ്യാപക നിയമന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ല: നിലപാടിലുറച്ച് ധനമന്ത്രി

സംസ്ഥാനത്തെ എയ്ഡഡ് അധ്യാപക നിയമന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തില്ലെന്ന നിലപാട് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കോടതിയില്‍ പോയാല്‍ മാനേജ്മെന്‍റുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കുമെന്നും കേരള വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

അധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജർമാർക്ക് തന്നെയായിരിക്കും എന്നാൽ ഒരു വിദ്യാർത്ഥി അധികമായാൽ ഒരധ്യാപക തസ്തിക ഉണ്ടാക്കുന്ന രീതി ഇനി പറ്റില്ലെന്നും നിയമസഭയില്‍ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ തോമസ് ഐസക് ആവർത്തിച്ച് വ്യക്തമാക്കി.

0Shares