തിരുവനന്തപുരം: കേരളവുമായി ബന്ധപ്പെട്ട കരാറുകള്‍ സംസ്ഥാനവുമായി ആലോചിക്കാതെ ഒപ്പു വയ്ക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു വെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ ഛിദ്രമാകുന്നുവെന്നും ആര്‍.എസ്.എസ് നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുടെ അധികാരം കവരാനുളള കേന്ദ്രത്തിന്റെ ശ്രമങ്ങളോട് യോജിക്കാനാവില്ല. ഡല്‍ഹിയോടുളള കേന്ദ്രത്തിന്റെ സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.