സംശുദ്ധിയുടെ പാരമ്പര്യവുമായി ഭീമ ഗോൾഡിന് പുതിയ ഷോറൂം; സിനിമ താരം ടോവിനോ തോമസ് എത്തും

  • Post category:news
  • Reading time:1 min read
You are currently viewing സംശുദ്ധിയുടെ പാരമ്പര്യവുമായി ഭീമ ഗോൾഡിന് പുതിയ ഷോറൂം; സിനിമ താരം ടോവിനോ തോമസ് എത്തും

കാസർകോട്: കാസർകോടിനെ സ്വർണ നഗരമാക്കാൻ സംശുദ്ധിയുടെ പാരമ്പര്യവുമായി ഭീമ ഗോൾഡ് പുതിയ ഷോറൂം ഉടൻ ആരംഭിക്കും. 95 വർഷങ്ങളായി ഒരു കോടിയിലേറെ മംഗല്യങ്ങൾക്ക് വൈവിധ്യ ഡിസൈനുകളുടെ സ്വർണമണിയിക്കാൻ കഴിഞ്ഞതാണ് ഭീമയുടെ പാരമ്പര്യം. സ്വർണം, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ആഭരണ ശേഖരണവുമായാണ് ഭീമ കാസർകോട്ടെത്തുന്നത്.

മെയ്‌മാസം പത്തിന് രാവിലെ കാസർകോട്ടെ ഷോറൂം സിനിമ താരം ടോവിനോ തോമസ് ഉദ്‌ഘാടനം ചെയ്യും. ഇതോടെ തിരുവനന്തപുരം മുതൽ കാസർകോട്ടുവരെ ഭീമ ഗോൾഡിന് വ്യാപാര കേന്ദ്രങ്ങളാകും.1925 -ൽ സ്ഥാപിതമായ ഭീമയ്ക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും യൂ.എ.ഇ രാജ്യത്തും വ്യാപാര കേന്ദ്രങ്ങളുണ്ട്.

0Shares