സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചത്. സ്ത്രീകളെ അപമാനിക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്നു ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ ലെറ്റര്‍ ഹെഡ്ഡും രേഖകളും ശ്രീകുമാര്‍ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പോലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നായിരുന്നു ശ്രീകുമാറിന്‍റെ പ്രതികരണം.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായികാ വേഷത്തിലെത്തിയത്. ഈ ചിത്രത്തിനു ശേഷം തനിക്കുനേരെ സാമൂഹ്യമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

0Shares