തൃശൂര്‍: സംവിധായകന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദര്ശന് ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വീടിനു മുന്നിലേക്ക് എത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബി.ജെ.പിയും തീരുമാനിച്ചിരിക്കുകയാണ്. പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന് ഡിലീറ്റ് ചെയ്തെങ്കിലും. മറ്റൊരു പോസ്റ്റിലൂടെ ബി.ജെ.പി യെ വെല്ലുവിളിക്കുകയാണുണ്ടായത്. ഞാൻ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്നാണ് പ്രിയനന്ദനന് ഫേസ്ബുക്കില്‍ എഴുതിയത്.
സംവിധായകന് പ്രിയനന്ദൻ്റെ ഫേസ് ബുക്ക് പോസ്റ്റ്; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; കൊല്ലാനാണെങ്കിലും വീട്ടിലേക്ക് വരാം ഞാൻ ഒളിച്ചിരിക്കില്ല