സംഘര്‍ഷത്തില്‍ യു.പിയിൽ മരിച്ചവരുടെ എണ്ണം 12 ആയി; 21 സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ; ബീഹാറിൽ ബന്ദ്

  • Post category:news
  • Reading time:1 min read
You are currently viewing സംഘര്‍ഷത്തില്‍ യു.പിയിൽ മരിച്ചവരുടെ എണ്ണം 12 ആയി; 21 സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ; ബീഹാറിൽ ബന്ദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 12 പേര്‍ യു.പിയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ പോലീസ് നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് വെടിവെയ്പ്പില്‍ അല്ല പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് വാദിക്കുന്നുണ്ട്. ആരുടെയും നേര്‍ക്ക് പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് വിശദീകരണം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഉത്തര്‍പ്രദേശിലെ 21 സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, ബിഹാറില്‍ ആര്‍ജെഡിയുടെ ബന്ദ് തുടരുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് ആർജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കൂടാതെ, മംഗളൂരുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. പ്രതിഷേധം ശക്തമായയോടെ മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടഞ്ഞു. വെള്ളിയാഴ്ച 44 ജില്ലകളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരുന്നു.

0Shares