സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു.

കോഴിക്കോട്: രാമനാട്ടുകരയിലുണ്ടായ സി.പി.എം – ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു. പി.പി. മുരളീധരന്‍ (47 )ആണ് മരിച്ചത്. ഇന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു മരണം.

2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന് തലയ്ക്ക് പരിക്കേറ്റത്. സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകളും, പാര്‍ട്ടി ബോര്‍ഡുകളും, കോടിമരങ്ങളും നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

0Shares