
കാഞ്ഞങ്ങാട്: സ്ത്രീ ശാക്തീകരണവും പുരാണ ഇതിഹാസ കഥകളും അവതരിപ്പിച്ച് സംഘനൃത്ത മത്സരം വർണാഭമായി. ഒരുകാലത്ത് നാടോടി പാട്ടുകൾ പാടിയാണ് സംഘനൃത്തം അവതരിപ്പിച്ചിരുന്നതെങ്കിലും പിൽക്കാലത്ത് സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ സംഘനൃത്തത്തിൽ വേദിയിലെത്തുകയായിരുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിരവധി യുവ കലാപ്രതിഭകളാണ് കാഞ്ഞങ്ങാടിനെ പുളകമണിയിച്ചത്.

