
ഇരിയണ്ണി /കാസർകോട്: പാട്ടിന്‍റെ പാലാഴിയിൽ മതിമറന്ന് പാടിയ മീനു മണികണ്ഠൻ സംഗീത ലോകത്ത് പുതിയ വാഗ്ദാനമാകുന്നു. ജില്ലാ കലോത്സവത്തിൽ ലളിതഗാനം, ഉർദു പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. മാപ്പിള പാട്ടിൽ രണ്ടാം സ്ഥാനം. മത്സരിച്ച ഇനംങ്ങളിലെല്ലാം മികവ് പുലർത്തിയ പാട്ടുകാരി മീനു ആറു വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്നു.

കെയ്ഫി ആസ്മിയുടെ ഔറത് കവിത ആലപിച്ചാണ് ഇപ്രാവശ്യം സമ്മാനം നേടിയത്. ആറാം ക്ലാസ്സ് മുതൽ സമ്മാനം നേടുന്നുണ്ട്. നിരവധി ചാനൽ പരിപാടികളിൽ പങ്കെടുത്ത മീനു നീലേശ്വരം, കരുവാചേരിയിലെ മണികണ്ഠൻ- ഷൈലജ ദമ്പതികളുടെ മകളാണ്.
