
ഷോളയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴായ്ച്ച ഉച്ചയോടെ ജലനിരപ്പ് 2658.90 അടിയായതോടെയാണ് കളക്ടര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. നിലവില്‍ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമുണ്ട്. 2663 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.

നിലവില്‍ തമിഴ്നാട് ഷോളയാര്‍ പവര്‍ ഹൗസ് ഡാമില്‍നിന്ന് കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളമാണ് ഒഴുകിയെത്തുന്നത്. ഈ നില തുടരുകയാണെങ്കില്‍ ജലനിരപ്പ് പൂര്‍ണ ശേഷിയില്‍ എത്തും. ഇതിനെ തുടര്‍ന്നാണ് അദ്യ മുന്നറിയിപ്പ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്.കേരള ഷോളയാര്‍ ഡാമിന്റെ ഒന്നാം മുന്നറിയിപ്പ് നില (ബ്ലൂ അലെര്‍ട് ലെവല്‍ ) 2658 അടിയാണ്.
