ഷെയ്ൻ നിഗമിന് വിലക്ക്: വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഷെയ്ൻ നിഗമിന് വിലക്ക്: വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു

ഷെയ്ൻ നിഗം നായകനായ വെയിൽ, കുർബാനി എന്നീ സിനിമ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. തീരുമാനം അമ്മയെ അറിയിച്ചു. ഈ സിനിമകൾക്ക് ഉണ്ടായ നഷ്ടം തിരിച്ച് നൽകാതെ ഷെയ്നുമായി ഇനി സഹകരിക്കില്ല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചു. രണ്ട് സിനിമകൾക്കുമായി 6-7 കോടി രൂപ ഇതുവരെ ചെലവായി.

സ്വബോധത്തോടെ ഒരാൾ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ൻ ചെയ്യുന്നത്. അമ്മയിൽ അംഗത്വമെടുക്കാൻ ഇവർ തയ്യാറാകുന്നില്ല എന്നും നിർമ്മാതാക്കൾ പരാതിപ്പെടുന്നു.എല്ലാ സിനിമാ സെറ്റുകളിലും ലഹരിമരുന്ന് പരിശോധന നടത്തണം. സിനിമാ സെറ്റിൽ അച്ചടക്കം ഇല്ലാത്തതിന്‍റ കാരണം ഇതാണ്.

ചിലരൊന്നും കാരവാനിലുളളിൽ നിന്ന് പുറത്ത് ഇറങ്ങില്ല. എല്ലാ കാരവാനുകളും പരിശോധിക്കണം. എൽ.എസ്.ഡി പോലെയുള്ള ലഹരികൾ ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുന്നതായും നിർമ്മാതാക്കൾ പറയുന്നു.

0Shares