ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം: ഫഹദ് ഫാസിലും നമിത പ്രമോദും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം: ഫഹദ് ഫാസിലും നമിത പ്രമോദും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കൊച്ചി:  ഷൂട്ടിംഗിനിടയില്‍ വലിയൊരു അപകടം തരണം ചെയ്ത് നമിത പ്രമോദും ഫഹദ് ഫാസിലും. റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് അപകടം. ജെറ്റ് സ്‌കൈയിലില്‍ നമിത ഫഹദിനെ കടലിലേയ്ക്ക് കൊണ്ടു പോകുന്ന രംഗം ചിത്രീകരിക്കുന്നിടയിലാണ് ഇരുവര്‍ക്കും അപകടം ഉണ്ടായത്.

ജെറ്റ് സ്‌കൈയില്‍ ദിവസങ്ങളുടെ പരിചയം മാത്രമെ നമിതയ്ക്ക് ഉണ്ടായിരുന്നുള്ളു. വലിയൊരു തിരമാലയില്‍ നിയന്ത്രണം വിട്ട് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. വളരെ ആഴമേറിയ ഭാഗത്തേക്കാണ് ഇരുവരും വീണത്. ഈ രംഗം ലൈഫ് ഗാര്‍ഡ് കാണുന്നുണ്ടായിരുന്നു. എന്നാല്‍ ലൈഫ് ഗാര്‍ഡ്‌സ് ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് കരുതി നോക്കി നില്‍ക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ രക്ഷിക്കാന്‍ ലൈഫ് ഗാര്‍ഡ് എത്തിയിരുന്നില്ല. ഒടുവില്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മുന്നറിയിപ്പ് ഉണ്ടായതോടെയാണ് ഇത് ഷൂട്ടിംഗ് രംഗമല്ലെന്ന് ലൈഫ് ഗാര്‍ഡുകള്‍ തിരിച്ചറിയുന്നതും ഇരുവരെയും രക്ഷപ്പെടുത്തുന്നതും.

0Shares