ഷീറ്റ് രൂപത്തില്‍ ഒളിപ്പിച്ച് 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ശ്രമം; കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഷീറ്റ് രൂപത്തില്‍ ഒളിപ്പിച്ച് 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ശ്രമം; കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: ഷീറ്റ് രൂപത്തില്‍ ഒളിപ്പിച്ച് കടത്തിയ 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തി. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളില്‍ ഷീറ്റിന്റെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമുണ്ടായിരുന്നത്. ദുബായില്‍നിന്നും സലാല വഴി ഒമാന്‍ എയര്‍ വിമാനത്തിലാണ് കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയത്. കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശി അഷ്‌റഫ് ദംദാന്‍(47) നെ കസ്റ്റംസ് പിടികൂടി. 232 ഗ്രാം (29 പവന്‍) സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഗേജ് പെട്ടിക്കുള്ളിലാണു ഒളിപ്പിച്ചിരുന്നത്. ഏകദേശം 7.28 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഒളിപ്പിച്ച് കടത്തിയത്. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളിലായിരുന്നു ഷീറ്റിന്റെ രൂപത്തില്‍ സ്വര്‍ണമുണ്ടായിരുന്നത്. നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇയാളെ നിര്‍ഗമന ഹാളിന്റെ വാതിലില്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 92 ലക്ഷത്തിന്റെ സ്വര്‍ണമാണ് ഇവിടെ പിടികൂടിയത്.അതേസമയം ഞായറാഴ്ച ഒന്നേകാല്‍ കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി സക്കീര്‍ ഹുസൈന്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമാം വിമാനത്തിലെത്തിയ ഇയാള്‍ ട്രോളി ബാഗിന്റെ ബീഡിങ്ങില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

0Shares