ഷാര്‍ജയില്‍ പെരുന്നാളാഘോഷത്തിനിടെ വാഹനാപകടത്തില്‍പ്പെട്ട് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജയില്‍ പെരുന്നാളാഘോഷത്തിനിടെ വാഹനാപകടത്തില്‍പ്പെട്ട് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു

ദൈദ്: ഷാര്‍ജയില്‍ പെരുന്നാളാഘോഷത്തിനിടെ വാഹനാപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്പതികളുടെ മകന്‍ ഹാത്തിബ് ഹാരിസ്(23) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കളായ ജനൈദ്, തളങ്കര ബാങ്കോട്ടെ ഫാറൂഖ്, ഫയാസ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിസ്‌കാരം കഴിഞ്ഞ് കാറിന്റെ പിന്‍ സീറ്റിലേക്ക് കയറുമ്പോള്‍ കയ്യില്‍ തസ്ബീഹ് മാലയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.ഷാര്‍ജ അല്‍ ജവാദ് ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഹാത്തിബ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. പിതാവ് ഹാരിസ് വ്യവസായ പ്രമുഖന്‍ യഹ്യ തളങ്കരയുടെ യു.എ.ഇയിലെ വെല്‍ഫിറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: ഹിഷാന, ഖദീജ.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(17.06.2018)

ഇന്നത്തെ ചോദ്യം

ആധാറിലെ അക്കങ്ങളുടെ എണ്ണമെത്ര?

A) 10

B) 9

C) 12

D) 13

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(17.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (16.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കാസര്‍കോട്

വിജയി: ചിത്രാ രാകേഷ്, കുണ്ടംകുഴി, കാസര്‍കോട്.

0Shares