ശ്വാസകോശമില്ലാതെ ആറു ദിവസം; വൈദ്യശാസ്ത്രത്തിന് അത്ഭുതമായി മെലീസ.

  • Post category:news
  • Reading time:1 min read
You are currently viewing ശ്വാസകോശമില്ലാതെ ആറു ദിവസം; വൈദ്യശാസ്ത്രത്തിന് അത്ഭുതമായി മെലീസ.


ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതമായി കാനഡ സ്വദേശിനിയായ മെലീസ ബെനോയിറ്റ. ശ്വാസകോശമില്ലാതെ ആറ് ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചാണ് മെലീസ ഡോക്ടര്‍മാരെ ഞെട്ടിച്ചത്. കുട്ടിക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന മെലീസയ്ക്ക് 20 വയസു മുതലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയത്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ശ്വാസകോശം മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അനുയോജ്യമായ ദാതാവിനെ കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ നീണ്ടു പോയി.

അതിനിടെ മെലീസയുടെ ശാരീരികനില വീണ്ടും വഷളായതോടെയാണ് കൃത്രിമ ശ്വസന ഉപകരണങ്ങള്‍ പരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ജീവന്‍ തിരിച്ചുപിടിക്കാന്‍ നേരിയ സാധ്യത മാത്രം അവശേഷിക്കുന്ന സമയത്ത് അനുയോജ്യനായ ഒരു ദാതാവിനെ കണ്ടെത്തുകയും പിന്നീട് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ മെലീസയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെയ്ക്കുകയായിരുന്നു.

https://www.youtube.com/watch?v=xjai5dhrzEc

0Shares