ശ്രീ നാരായണ ഗുരു സമാധി വാര്‍ഷിക ദിനാചരണം; ഡോ. ബോബി ചെമ്മണ്ണൂര്‍ അന്നദാനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ശ്രീ നാരായണ ഗുരു സമാധി വാര്‍ഷിക ദിനാചരണം; ഡോ. ബോബി ചെമ്മണ്ണൂര്‍ അന്നദാനം നടത്തി

തൃശൂര്‍: ശ്രീ നാരായണ ഗുരുദേവൻ്റെ 90 ആം മഹാ സമാധി വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കുക്കഞ്ചേരി ശ്രീ നാരായണ ഭക്ത പരിപാലന യോഗത്തിൻ്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹസദ്യയുടെ ഉദ്‌ഘാടനം ഗുരുവായൂര്‍ ദേവസ്സം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. ബി മോഹന്‍ദാസ് നിർവഹിച്ചു. ചടങ്ങിൽ ഡോ: ബേബി ചെമ്മണ്ണൂരിനെ ആദരിച്ചു. തുടർന്ന് അദ്ദേഹം അന്നദാനം നടത്തി. ചടങ്ങില്‍ യോഗം പ്രസിഡന്റ് പി.വി ഗോപി അധ്യക്ഷത വഹിച്ചു. ശ്രീ കെ.കെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തോപ്പില്‍ പീതാംബരന്‍ നന്ദിയും പറഞ്ഞു.

0Shares