
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ വാദങ്ങള്‍ തള്ളി വഫ ഫിറോസ്. ശ്രീറാം വെങ്കിട്ടരാമന്‍ കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അപകടം ഉണ്ടായതിന്‍റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നെന്നും വഫ പറഞ്ഞു. ടിക് ടോകിലൂടെയായിരുന്നു വഫയുടെ പ്രതികരണം. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് വഫാ ഫിറോസ് ആണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയതോടെയാണ് വഫ ടിക് ടോക് വഴി വീണ്ടും രംഗത്തെത്തിയത്.

അപകടം ഉണ്ടായതിന്‍റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. താന്‍ എന്താണോ പറഞ്ഞത് അതില്‍ മാറ്റമില്ല. ഇനി എന്താണ് തനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും വഫ ഫിറോസ് പറഞ്ഞു. ശ്രീറാമിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. ഞാനൊരു സാധാരണക്കാരിയാണ്. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.. ഇതെല്ലാം എവിടെ? എന്ത് കാരണത്തലാണ് കള്ളം ആവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും വഫ വിഡിയോയില്‍ പറഞ്ഞു.
അതേസമയം ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലാണിത് . അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്നും തന്‍റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം അഭ്യര്‍ത്ഥിച്ചിരുന്നു.
https://www.youtube.com/watch?v=qkzrBmUAJFM
