കാഞ്ഞങ്ങാട്: ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കടുത്ത വിവേചനങ്ങള്‍ക്ക് വിധേയരാകുമ്പോഴും തുറന്ന സമീപനവും, അഹിംസാപരമായ തത്വചിന്തയും മുഖ മുദ്രയാക്കി സാമ്യൂഹ്യ തിന്മകള്‍ക്കെതിരെ പോരാട്ടം നയിച്ച മഹാനുഭാവനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ഹക്കീം കുന്നില്‍ അനുസ്മരിച്ചു.
ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായി. ചടങ്ങില്‍ ഡി.സി.സി സെക്രട്ടറി എം.അസിനാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ എന്‍.കെ.രത്‌നാകരന്‍, കെ.പി.മോഹനന്‍, പ്രവീണ്‍ തോയ്യമ്മല്‍, വി.വി.സുധാകരന്‍, മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, എ.മോഹനന്‍ നായര്‍, സുജിത്ത് പുതുക്കൈ തുടങ്ങിയവര്‍ സംസാരിച്ചു. അച്ചുതന്‍ തണ്ടുമ്മല്‍ സ്വാഗതവും, കണ്ണന്‍ കരുവാക്കോട് നന്ദിയും പറഞ്ഞു.
ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി