മാന്യ( കാസര്‍കോട്) : പ്രളയശേഷം ഡങ്കിപ്പനി അടക്കമുള്ള മാരക കൊതുകു രോഗങ്ങളുടെ ഭീഷണി തടയുന്നതിന് 14,15,16, തിയതികളില്‍ സര്‍ക്കാര്‍ മുഖേന നടത്തുന്ന കൊതുകു നശീകരണ തീവ്രയജ്ഞ പ്രവര്‍ത്തനത്തില്‍ ഗ്ലോബല്‍ പബ്ലിക്ക് സകൂളും (വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍) ഭാഗമായി.
പ്രളയശേഷം സംസ്ഥാനത്ത് പടരുന്ന പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മൂന്ന് ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. സെപ്തംമ്പര്‍ 14 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15 ന് സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളിലും 16 ന് വീടുകള്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പെതുസ്ഥലങ്ങളിലുമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തേണ്ടത്.
ഇതിന്റെ ഭാഗമായാണ് സെപ്തംമ്പര്‍ 14 ന് വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ മുതിര്‍ന്ന വിദ്യര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരം ശുചീകരിച്ച് മാതൃകയായത്.
ശുചീകരണ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി വിന്‍ടെച്ച് ഇൻ്റര്‍നാഷ്ണല്‍ സ്‌കൂളും