ശാസ്ത്രലോകത്തെ അല്‍ഭുതമായി ഉഗ്രവിഷമുള്ള ഇരുതലയന്‍ പാമ്പ്

  • Post category:news
  • Reading time:1 min read
You are currently viewing ശാസ്ത്രലോകത്തെ അല്‍ഭുതമായി ഉഗ്രവിഷമുള്ള ഇരുതലയന്‍ പാമ്പ്

വിര്‍ജീനിയ: ശാസ്ത്രലോകത്തെ അല്‍ഭുതമായി ഉഗ്രവിഷമുള്ള ഇരുതലയന്‍ പാമ്പിനെ കണ്ടെത്തി. വിര്‍ജീനിയയിലെ ഒരു മരപ്പാലത്തില്‍ നിന്നാണ് ഇരുതലയുള്ള ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. വന്യജീവി വിദഗ്ധനായ ജെ.ഡി ക്ലീയോഫര്‍ വിശദമാക്കുന്നത് ഇത്തരം ജീവികള്‍ വനങ്ങളില്‍ കാണുകയെന്നത് വളരെ അപൂര്‍വ്വമാണെന്നാണ്. ഇത്തരം ജീവികളെ കൂട്ടിലടച്ച് വളര്‍ത്തുന്ന ഇടങ്ങളിലാണ് അവയ്ക്ക് കുറച്ചെങ്കിലും കാലം ആയുസുണ്ടാവുകയെന്നാണ് ക്ലീയോഫര്‍ പറയുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സാധാരണ ജീവികളേക്കാള്‍ കൂടുതലാണ്. മുപ്പതു വര്‍ഷത്തിലേറെയായി വന്യജീവികളെക്കുറിച്ച് പഠനം നടത്തുകയാണ് ക്ലീയോഫര്‍. മനുഷ്യരില്‍ ഇരട്ടകള്‍ ഉണ്ടാവുന്നത് പോലെ തന്നെയാണ് പാമ്പുകളില്‍ ഇരട്ടത്തലയുള്ളവ കാണപ്പെടുന്നതെന്ന് ക്ലീയോഫര്‍ പറയുന്നു. വനപ്രദേശത്തോട് അടുത്തുള്ള മരപ്പാലത്തില്‍ നിന്നാണ് ഒഴാഴ്ച മുന്‍പ് പാമ്പിനെ ഒരു യുവതി കണ്ടെത്തിയത്. കുട്ടികളുടെ കളിസ്ഥലത്തോട് അടുത്തായി ആയിരുന്നു മരപ്പാലമുണ്ടായിരുന്നത്. വിഷപാമ്പാണോയെന്ന സംശയത്തെ തുടര്‍ന്നാണ് യുവതി വന്യജീവി വിഭാഗത്തെ വിവരമറിയിക്കുന്നത്. ഇത്തരം പാമ്പിനെ ജീവനോടെ കണ്ടെത്താനായത് വലിയ കാര്യമെന്നാണ് വന്യജീവി വകുപ്പ് വിശദമാക്കുന്നത്. വന്യജീവി വിദഗ്ധര്‍ പാമ്പിനെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍. സാധാരണ ഇത്തരത്തില്‍ കണ്ടെത്തുന്ന അപൂര്‍വ്വ ജീവികളെ മൃഗശാലയിലേക്ക് നല്‍കുകയാണ് പതിവ്. കണ്ടെത്തിയ പാമ്പിന് രണ്ട് തല മാത്രമല്ല , രണ്ടെ നട്ടെല്ലുകള്‍ കൂടിയുണ്ടെന്നതാണ് വിചിത്രമായ കാര്യം.

0Shares