ശാരീരിക വിഷമതകള്‍ നീക്കി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വീണ്ടും മന്ത്രി സഭയില്‍ സജ്ജീവമാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ശാരീരിക വിഷമതകള്‍ നീക്കി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വീണ്ടും മന്ത്രി സഭയില്‍ സജ്ജീവമാകുന്നു.

കോഴിക്കോട്: ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി.പി. രാമകൃഷ്ണന്‍ മന്ത്രി സഭയിലേക്ക് തിരിച്ചെത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ അദ്ദേഹത്തിന്റെ ചുമതലകള്‍ തിരികെ നല്‍കുമെന്നാണ് സൂചന .ഇക്കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് മന്ത്രി ടി.പി. രാമകൃഷ്ണന് ഹൃദയാഘാതമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടനില തരണം ചെയ്തത്.

ആശുപത്രി വാസത്തിലായിരുന്നതിനാല്‍ ടി.പി. രാമകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല മന്ത്രി ജി. സുധകരനും, മറ്റ് വകുപ്പുകളുടെ മേല്‍നോട്ടം മുഖ്യമന്ത്രിക്കുമായിരുന്നു. മലപ്പുറം തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ച മദ്യനയ പുനഃപരിശോധന ചര്‍ച്ചകളായിരിക്കും തിരിച്ചു വന്നതിനു ശേഷം മന്ത്രി ആദ്യം ചെയ്യുന്നത്.

0Shares