ശമ്പളമില്ലാതെ ഏഴ് മാസങ്ങള്‍; ഭെൽ ഇ.എം.എൽ ജീവനക്കാർ എസ്.ടി.യുവിന്‍റെ നേതൃത്വത്തിൽ കമ്പനിക്കുള്ളില്‍ സത്യാഗ്രഹം തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ശമ്പളമില്ലാതെ ഏഴ് മാസങ്ങള്‍; ഭെൽ ഇ.എം.എൽ ജീവനക്കാർ എസ്.ടി.യുവിന്‍റെ നേതൃത്വത്തിൽ കമ്പനിക്കുള്ളില്‍ സത്യാഗ്രഹം തുടങ്ങി

ബെദ്രഡുക്ക:കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ ഭെൽ ഇ.എം.എൽ കമ്പനിയിൽ ജീവനക്കാർ കമ്പനിക്കുള്ളില്‍ സമരത്തിൽ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച കമ്പനി നിലവിൽ കേന്ദ്ര പൊതുമേഖലയിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ( ഭെൽ ) സബ്സിഡിയറി യൂണിറ്റാണ്. കമ്പനി സംസ്ഥാന സർക്കാരിന് കൈമാറുന്നത് വരെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ബാധ്യത ഭെല്ലിനാണ്.

എന്നാൽ ശമ്പളം നൽകുന്നില്ലെന്ന് മാത്രമല്ല ഉല്പാദനം നടത്താനാവശ്യമായ പ്രവർത്തന മൂലധനം പോലും ഭെൽ നൽകുന്നില്ല. കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ കമ്പനിക്കകത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. എസ്. ടി. യു നേതാക്കളായ കെ.പി.മുഹമ്മദ് അഷ്റഫ് , ടി.അബ്ദുൾമുനീർ, സി.കെ.വേലായുധൻ എന്നിവരാണ് ഇന്ന് സത്യാഗ്രഹ സമരം നടത്തുന്നത്.

0Shares