
കാഞ്ഞങ്ങാട്: സ്‌കൂൾ കലോത്സവങ്ങൾ എന്നും തർക്കങ്ങളുടെയും കൂടി വേദിയാണ് എന്ന് കാസർകോട് ജില്ലയിലെ കലോത്സവവും തെളിയിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിവസം ഇവിടെ തര്‍ക്കം നടന്നത് നാടകവേദിയിലായിരുന്നു.

നാടകങ്ങളുടെ മത്സരം നടക്കുന്ന വേദിയില്‍ ശബ്ദ സംവിധാനം ശരിയല്ലെന്ന പരാതിക്ക് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പരാതി നൽകിയതിനൊപ്പം മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പരിശീലകരും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. ഇതോടെ നാടക മത്സരം നിര്‍ത്തിവെച്ചു. പിന്നീട് സംഘാടകരെത്തി ശബ്ദസംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിച്ച് മത്സരം പുനരാരംഭിക്കുകയായിരുന്നു.
