ശബരീ തീര്‍ത്ഥം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗജന്യ കുടിവെള്ള വിതരണ പദ്ധതിയൊരുക്കി ഡോ. ബോബി ചെമ്മണ്ണൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരീ തീര്‍ത്ഥം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗജന്യ കുടിവെള്ള വിതരണ പദ്ധതിയൊരുക്കി ഡോ. ബോബി ചെമ്മണ്ണൂര്‍

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരിപീഠത്തിന് സമീപം ഡോ.ബോബി ചെമ്മണ്ണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.

കൊറ്റാമം ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തിലെ മാതൃക ഉള്‍ക്കൊണ്ട് ഭീമാകാരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീതീര്‍ത്ഥം എന്ന പേരില്‍ ജല അതോറിട്ടിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ചെമ്പൂര്‍ എം.എല്‍.എ തുക്കാറാം കാത്തെ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

0Shares