ശബരിമല വിഷയത്തില്‍ നിയമസഭയില്‍ വാക്‌പോര്; നാലാം ദിവസവും സ്തംഭിച്ചു; വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കുമെന്നു ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയത്തില്‍ നിയമസഭയില്‍ വാക്‌പോര്; നാലാം ദിവസവും സ്തംഭിച്ചു; വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കുമെന്നു ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിയമസഭക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തെച്ചൊല്ലി നിയമസഭയില്‍ വാക്ക്‌പോര്. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെത്തിത്തല പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. വൈകിവന്ന വിവേകമാണെങ്കിലും ബി.ജെ.പിയെ സഹായിക്കുന്ന കാര്യമാണ് യു.ഡി.എഫ് സമരമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രണ്ട് തവണ വീതം സംസാരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിപ്പോയി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും കൂടി രംഗത്തെത്തിയതോടെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. ബഹളത്തെ തുടര്‍ന്ന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയില്‍ യുവതികളെ തടഞ്ഞ സി.പി.സുഗതനെ വനിതാ മതിലിന്റെ കണ്‍വീനറാക്കിയ മുഖ്യമന്ത്രിയാണ് ആര്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്നതെന്ന് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ തിരിച്ചടിച്ചു. കെ.ടി. ജലീല്‍ പ്രശ്‌നം സഭയില്‍ വരാതിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞത് കേട്ടു പോകാന്‍ ഞങ്ങള്‍ പാര്‍ട്ടി കേഡറുകള്‍ അല്ല. സഭ നടപടികളുമായി സഹകരിക്കാന്‍ ആയിരുന്നു പ്രതിപക്ഷത്തിന്റെ നിലപാടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് ജാതി സംഘടനകളുടെ യോഗം വിളിച്ചത്. വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തിലെ എടുക്കാ ചരക്കുകളെ അണിനിരത്തുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. മതിലിന്റെ സംഘാടക സമിതി അംഗം സിപി സുഗതന്‍ അയോധ്യയില്‍ കര്‍സേവക്ക് പോയ ആളാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു. ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യു.ഡി.എഫ് എം.എല്‍.എമാരുടെ സമരം തുടര്‍ന്നു .പിന്നീട് മൂന്ന് യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍ സത്യാഗ്രഹം തുടങ്ങി.പാറക്കല്‍ അബ്ദുല്ല, എന്‍. ജയരാജ്, വി.എസ്.ശിവകുമാര്‍ എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്.

0Shares