ശബരിമല വിധിയില്‍ സുപ്രീംകോടതിയെ അവഹേളിച്ച് പ്രസംഗം; കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിധിയില്‍ സുപ്രീംകോടതിയെ അവഹേളിച്ച് പ്രസംഗം; കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി  രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

പയ്യന്നൂര്‍: മതവികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫ് പരാതി നല്‍കി. പ്രസംഗത്തിന്‍റെ വീഡിയോ സഹിതമാണ് എല്‍.ഡി.എഫിന്‍റെ പരാതി.

കാസര്‍കോട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട്സുപ്രിംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേതെന്നാണ് എല്‍.ഡി.എഫ് പരാതിയില്‍ പറയുന്നത്.

ഏപ്രില്‍ എട്ടിന് മണ്ഡലത്തിലെ അരവഞ്ചാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ വരണാധികാരിയായ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

0Shares