ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയ്ക്ക് വേണ്ടി നേരത്തെ റിട്ട് ഹര്‍ജിയും റിവ്യൂ ഹര്‍ജിയും ഫയല്‍ ചെയ്ത് മാത്യു നെടുമ്പാറയാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് ഇന്ന് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജികള്‍ പുനപരിശോധിച്ച് വിധി പറയും വരെ സ്റ്റേ അനുവദിക്കണമെന്നും മാത്യു നെടുമ്പാറ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശബരിമല വിധിയിലെ പുനപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് മുമ്പേ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുരകയായിരുന്നു. ഇതോടെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി.
കഴിഞ്ഞ ദിവസമാണ് ശബരിമല ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞത്. അതോടൊപ്പം സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ഏത് പ്രയത്തിലുമുള്ള യുവതികള്‍ക്കും ശബരിമല ദര്‍ശനത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനുള്ള ഉത്തരവാദിത്വം ഏറി.
ശബരിമല യുവതീ പ്രവേശനത്തില്‍ ഭരണഘടനാ ബഞ്ചിൻ്റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി