ശബരിമല മണ്ഡലകാലം സമാധാനപരം; ഈ നിലപാട് സര്‍ക്കാര്‍ അന്ന് എടുത്താല്‍ മതിയായിരുന്നു: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല മണ്ഡലകാലം സമാധാനപരം; ഈ നിലപാട് സര്‍ക്കാര്‍ അന്ന് എടുത്താല്‍ മതിയായിരുന്നു: രമേശ്  ചെന്നിത്തല

പത്തനംതിട്ട:ശബരിമല മണ്ഡലകാലം ഇപ്പോള്‍ സമാധാനപരമാണെന്നും ഇപ്പോഴത്തെ നിലപാട് സര്‍ക്കാര്‍ അന്ന് എടുത്താല്‍ മതിയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ശബരിമലയ്ക്ക് വേണ്ടി പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം. ‘ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്.

ശബരിമലയ്ക്കായി പ്രത്യേക ബോര്‍ഡ് ഉണ്ടാക്കിയാല്‍ കേരളത്തിലെ 1500 ഓളം ക്ഷേത്രങ്ങള്‍ നിത്യപൂജയ്ക്ക് വകയില്ലാത്ത നിലയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ എല്ലാവരോടും കൂടി ആലോചിച്ച ശേഷമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

0Shares