
പത്തനംതിട്ട: സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പി.എസ്‍.സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധം. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പി.എസ്‍.സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി ഇതില്‍ സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുർഗയെയുമാണ്.

പ്രസ്തുത ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തര യോഗം ചേർന്ന് വിമർശിച്ചു. പരീക്ഷയ്ക്കായി സെറ്റർമാരാണ് ചോദ്യങ്ങൾ തയാറാക്കുന്നതെന്നും പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും പി.എസ്‍.സി വിശദീകരിച്ചു.
