പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ സംഘത്തില്‍ യുവതികള്‍. സംഭവത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. നിലയ്ക്കല്‍ പാര്‍ക്കിങ്ങിലാണ് സംഭവം. ബസില്‍ യുവതികളായ സ്ത്രീകളുണ്ടായിരുന്നതായി നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്തര്‍ ഇവരെ തടഞ്ഞുവച്ചു. അതിനിടേ തമിഴ്നാട് സ്വദേശികള്‍ വാഹനം എറിഞ്ഞു തകര്‍ത്തു. പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടുകൂടെ തമിഴ്നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.
ഇതിനിടെയാണ് വാഹനത്തിന്റെ ചില്ലിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അതേസമയം തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദര്‍ശനം നടത്തുമ്പോള്‍ തങ്ങള്‍ നിലയ്ക്കലില്‍ തുടരുമെന്നും യുവതികള്‍ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ പിന്‍വലിയുകയായിരുന്നു. വാഹനം അക്രമിച്ച വിഷയത്തില്‍ പോലീസ് കണ്ടാല്‍ അറിയുന്ന തമിഴ്നാട് സ്വദേശികള്‍ക്കെതിരെ കേസ്സെടുത്തു.
ശബരിമല ദര്‍ശനത്തിന് എത്തിയ സംഘത്തില്‍ യുവതികള്‍; ഭക്തര്‍ ബസിൻ്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു