
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടക മരക്കൂട്ടത്ത് വച്ച് മരിച്ചു. വിശാഖപട്ടണം സ്വദേശിസത്യ റെഡ്ഡിയുടെ ഭാര്യ ഗുട്ടല്ല ചന്ദ്രകാന്തം (50) ആണ് മരിച്ചത്. മലകയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 
ഇവരെ അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭര്‍ത്താവ് അടങ്ങുന്ന അമ്പതംഗ സംഘത്തോടൊപ്പമാണ് ഗുട്ടല്ല എത്തിയത്. അതിനിടേ തീര്‍ഥാടകര്‍ സഞ്ചരിച്ച ടെമ്പോട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇടുക്കി കുട്ടിക്കാനത്താണ് അപകടം. തമിഴ് നാട്ടില്‍ നിന്നെത്തിയവരാണ് അപകടത്തില്‍ പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റു.
