തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന് കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല.
മന്ത്രിസഭയിലുള്ള ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചുള്ള നിലപാടുമാത്രമേ മന്ത്രിമാര്‍ക്കും സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ വരാനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അക്രമികളാണെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കുമാവില്ല, കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി