ശബരിമലയിലെ ആചാരലംഘനം; കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ ശബരിമല കര്‍മ്മസമിതി റോഡ് ഉപരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയിലെ ആചാരലംഘനം; കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ ശബരിമല കര്‍മ്മസമിതി റോഡ് ഉപരോധിച്ചു

കാസര്‍കോട്: യുവതികള്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ റോഡ് ഉപരോധിച്ചു. 100 കണക്കിന് അയ്യപ്പഭക്തരാണ് റോഡ് ഉപരോധത്തിലും പ്രകടനത്തിലും പങ്കെടുത്തത്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇപ്പോല്‍ നേരിയ തോതില്‍ ഗതാഗത സ്തംഭനവുമുണ്ട്. ചില ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. റോഡരികിലുള്ള കൊടികളും തോരണങ്ങളും തകര്‍ക്കുന്നത് പോലീസ് തടഞ്ഞു.

0Shares