
ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം അവസാനിക്കുന്നു . വടക്കൻ മേഖലകളിൽ കൂടുതൽ വ്യക്തമായി പൂര്‍ണ വലയ ഗ്രഹണവും ഗ്രഹണം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഭാഗീക ഗ്രഹണവുമായാണ് ദൃശ്യമായത്. രാവിലെ 9.30 ഓടെ ഗ്രഹണം അതിന്‍റെ പാരമ്യതയില്‍ അനുഭവപ്പെട്ടു.
കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്. തൃശൂരിലെ ചാലക്കുടി, കണ്ണൂര്‍ നാദാപുരം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.
വലയ സൂര്യഗ്രഹണം ഏറെ വ്യക്തതയോടെ കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് നിരാശയായിരുന്നു ഫലം. കേരളത്തിൽ കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനനുസരിച്ച് വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികൾ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ മുതൽ തന്നെ ഇടംപിടിക്കുകയും ചെയ്തിരുന്നു.

എന്നാൽ വയനാട്ടിലെ കാലാവസ്ഥ ഇവര്‍ക്കെല്ലാം സമ്മാനിച്ചത് വലിയ നിരാശയാണ് . അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിയാത്ത അവസ്ഥയായി. കേരളത്തില്‍ കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നത്. ഇത് അനുസരിച്ചാണ് കൽപ്പറ്റയിടലക്കം വലിയ ക്രമീകരണങ്ങൾ ഒരുക്കിയത്.
ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന് ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമാവുന്നത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.27 ന് പാരമ്യത്തിലെത്തി. ആ സമയം സൂര്യന് 90 ശതമാനത്തോളം മറയ്ക്കപ്പെട്ടു.
