വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോഡിയെന്ന അതുല്യ പ്രതിഭക്ക് പകരം മോഡി മാത്രമേയുള്ളൂ: പി.എസ്.ശ്രീധരൻ പിള്ള

  • Post category:news
  • Reading time:1 min read
You are currently viewing വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോഡിയെന്ന അതുല്യ പ്രതിഭക്ക് പകരം മോഡി മാത്രമേയുള്ളൂ: പി.എസ്.ശ്രീധരൻ പിള്ള

കോഴിക്കോട്: വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോഡിയെന്ന അതുല്യ പ്രതിഭക്ക് പകരം മോഡി മാത്രമേയുള്ളൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ശബരിമല സമരത്തിനായി ആദ്യമായിട്ടിറങ്ങിയ പ്രസ്ഥാനം ബി.ജെ.പിയാണ്. ശബരിമല സമരത്തിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അത് തടയാൻ ആർക്കും കഴിയില്ല എന്നും അദ്ദേഹം പറയുന്നു.

നമ്മുടെ രാജ്യം ഇതേ നിലക്ക് പോകുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ ശക്തിയായി മാറുമെന്നും പി.എസ്.ശ്രീധരൻ പിള്ള പറയുന്നു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares