വൻ കവർച്ച: 100 പവൻ സ്വര്‍ണ്ണാഭരണങ്ങളും എഴുപതിനായിരം രൂപയും മോഷണം പോയി

  • Post category:news
  • Reading time:1 min read
You are currently viewing വൻ കവർച്ച: 100 പവൻ സ്വര്‍ണ്ണാഭരണങ്ങളും എഴുപതിനായിരം രൂപയും മോഷണം പോയി

എറണാകുളം: ആലുവയില്‍ വൻ കവർച്ച. അത്താണി കെ.എസ്.ഇ.ബി ക്ക് സമീപമുള്ള വനിതാ ഡോക്ടറുടെ വീട്ടിലാണ് മോഷണം. 100 പവൻ സ്വര്‍ണ്ണാഭരണങ്ങളും എഴുപതിനായിരം രൂപയും മോഷണം പോയിട്ടുണ്ട്. ഡോക്ടറെ ബന്ദിയാക്കിയശേഷം പൊട്ടിച്ച മദ്യക്കുപ്പി കഴുത്തില്‍ വച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. നിക്കര്‍ മാത്രം ധരിച്ച മുഖം മൂടിയിട്ട മലയാളികളായ രണ്ട് പേരാണ് മോഷണം നടത്തിയത് എന്ന് ഡോക്ടർ മൊഴിനൽകി.

ഭര്‍ത്താവ് വിദേശത്തും മകന്‍ നാവിക സേനയിലുമായതിനാല്‍ വനിതാ ഡോക്ടര്‍ ഒറ്റക്കായിരുന്നു വീട്ടിൽ താമസം. സംഭവ സ്ഥലം റൂറല്‍ എസ്.പി ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തുകയും പരിശോധിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

0Shares