വ്യോമസേനയുടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങൾ കൂട്ടിയിടിച്ചു; അപകടം ബംഗളുരുവിൽ; തകർന്നുവീണത് ജനവാസ കേന്ദ്രത്തിൽ

  • Post category:news
  • Reading time:1 min read
You are currently viewing വ്യോമസേനയുടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങൾ കൂട്ടിയിടിച്ചു; അപകടം ബംഗളുരുവിൽ; തകർന്നുവീണത് ജനവാസ കേന്ദ്രത്തിൽ

ബംഗളുരു: വ്യോമസേനയുടെ എയ്റോ ഷോ നടക്കുന്നതിൻ്റെ ഭാഗമായി പരിശീലന പറക്കൽ നടത്തുകയായിരുന്ന രണ്ട് സൂര്യകിരണ്‍ വിമാനങ്ങൾ കുട്ടിയിടിച്ച് അപകടം. ഒരു പൈലറ്റ് മരിച്ചതായും മറ്റൊരാൾക്ക് ഗുരുതര പരിക്കുപറ്റിയതായും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലാണ് അപകടമുണ്ടായത്. ജനവാസ പ്രദേശത്താണ് വിമാനങ്ങൾ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ വിമാനം നിലംപതിക്കുന്നതിന് മുന്നേ ചാടുകയായിരുന്നു.

ഈ മാസം 20 മുതല്‍ 24 വരെ ബെംഗളൂരുവില്‍ സൈന്യത്തിന്‍റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു. അതിന് വേണ്ടിയുള്ള തയാറെടുപ്പിൻ്റെ ഭാഗമായാണ് സൂര്യകിരണ്‍ പരിശീലനം നടത്തിയത്. സൈന്യത്തിന്‍റെ അഭ്യാസപ്രകടനങ്ങളില്‍ പ്രധാന ആകര്‍ഷണമാണ് സൂര്യകിരണ്‍ വിമാനങ്ങളുടേത്.

0Shares