വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത ത​ഹ​സി​ൽ​ദാ​റുടെ മകൾ ഉൾപ്പെടെ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ടി ജോളി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ

  • Post category:news
  • Reading time:1 min read
You are currently viewing വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത ത​ഹ​സി​ൽ​ദാ​റുടെ മകൾ ഉൾപ്പെടെ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ടി ജോളി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജോ​ളി ആ​ൽ​ഫൈ​ന്‍റെ പു​റ​മെ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ടി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ കെ.​ജി. സൈ​മ​ണ്‍.ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് റോ​യി തോ​മ​സി​ന്‍റെ വി​ദേ​ശ​ത്തു​ള്ള ബ​ന്ധു മാ​ർ​ട്ടി​ന്‍റെ മ​ക​ളെ​യും വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ​യു​ടെ മ​ക​ളെ​യു​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും എ​സ്പി അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ എ​സ്പി ത​യ്യാ​റാ​യി​ല്ല. റോയ് തോമസിന്‍റെ കൊലപാതക കേസില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനുമേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. തെറ്റു ചെയ്തവരാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മാപ്പുസാക്ഷി ആകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ്.പി പറഞ്ഞു.

പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയടക്കം രണ്ടു കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനിടെ നേരത്തെ ജോളി സമ്മതിച്ചിരുന്നു. പലതവണ തവണ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പര​യി​ലെ ഒ​രോ കൊ​ല​പാ​ത​ക​വും പ്ര​ത്യേ​കം എഫ്.ഐ.ആര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാനാണ് തീ​രു​മാ​നം. ഇ​ൻ​സ്പ​ക്ട​ർ​മാ​ർ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ കേ​സി​ന്‍റെ ചു​മ​ത​ല ന​ൽ​കും. ഡി​.വൈ.​എസ്.പി ആ​ർ. ഹ​രി​ദാ​സാ​കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ക.

റൂ​റ​ൽ എ​സ്പി കെ.​ജി. സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ക്കാ​നാ​ണ് ഡി.​ജി​.പി നിര്‍ദ്ദേശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത്. ഓ​രോ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്പോ​ൾ പു​തി​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

റോ​യ് തോ​മ​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണി​പ്പോ​ൾ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​റ്റു​ള്ള​വ​രു​ടേ​തും കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് എ​ത്തി​ച്ചേ​ർ​ന്ന​ത്.കേ​സി​ൽ ഇ​തു​വ​രെ മൂ​ന്നു​പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജോ​ളി​ക്കു പു​റ​മേ, ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നും റോ​യി​യു​ടെ മാ​തൃ​സ​ഹോ​ദ​ര​പു​ത്ര​നു​മാ​യ മ​ഞ്ചാ​ടി​യി​ൽ എം.​എ​സ്. മാ​ത്യു സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി മു​ള്ള​ന്പ​ല​ത്തി​ൽ പ്ര​ജു​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

0Shares