വ്യാപാരി ദിനാഘോഷം; വനിതാ വിംഗ് പ്രവർത്തകരുടെ സന്ദർശനം അന്തേവാസികൾക്ക് ആസ്വാസമായി

  • Post category:news
  • Reading time:1 min read
You are currently viewing വ്യാപാരി ദിനാഘോഷം; വനിതാ വിംഗ് പ്രവർത്തകരുടെ സന്ദർശനം അന്തേവാസികൾക്ക് ആസ്വാസമായി

കാസർകോട് : ദേശീയ വ്യാപാരി ദിനാഘോഷത്തിൻ്റെ ഭാഗമായി മർച്ചന്റ്സ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ കന്യപ്പാടിയിലെ ആശ്രയ വൃദ്ധസദനം വനിതാ വിംഗ് പ്രവർത്തകർ സന്ദർശിച്ചു. അവിടത്തെ അന്തേവാസികൾക്ക് ധനസഹായവും ബെഡ്ഷീറ്റും വിതരണം ചെയ്തു.

ജീവകാരുണ്യ ആദുര സേവന രംഗത്ത് ഒരു കൈതാങ്ങാകുവാൻ മർച്ചന്റ്സ് വനിത വിംഗ് എന്നും ശ്രമിക്കാറുണ്ടെന്ന് പ്രസിഡന്റ് ചന്ദ്രമണി ഗംഗാധരൻ പറഞ്ഞു. വനിതാ വിംഗ് പ്രവർത്തകരായ ഉമ സുമിത്രൻ ,സുചിത്ര പിള്ള ,ബീനാ ഷെട്ടി, അനിത, ഖമറുന്നീസ, നളിനി, ഭവാനി, പൂർണ്ണിമ, എന്നിവർ സംബന്ധിച്ചു.

0Shares