വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം; യുവതിയും കാമുകനും തൃശൂരില്‍ പോലീസ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം; യുവതിയും കാമുകനും തൃശൂരില്‍ പോലീസ് പിടിയില്‍

തൃശൂര്‍ ജില്ലയിലെ ഒക്കലിലുള്ള പ്രമുഖ വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരിയെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികള്‍ ആദ്യം പരിചയപ്പെട്ടു.

പിന്നീട് ഒത്തുകൂടുകയും ഇത് ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. സീമയുടെ കൂട്ടു പ്രതിയായ പാലക്കാട് സ്വദേശിനിയെയും പോലീസ് തിരയുന്നുണ്ട്. ഈ യുവതി എറണാകുളത്താണ് താമസിക്കുന്നത്. കേസിന്‍റെ മുഖ്യ ആസൂത്രക പാലക്കാട് സ്വദേശിനി ആണെന്നാണ് സീമ മൊഴി നല്‍കിയിരിക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതികള്‍.

0Shares